Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr Anil Menon

ഒ​റ്റ​പ്പാ​ല​ത്തൊ​തു​ങ്ങ​രു​ത് അ​നി​ലി​ന്‍റെ വി​ജ​യ​ഗാ​ഥ

ച​രി​ത്ര​നേ​ട്ട​ങ്ങ​ൾ തു​ള്ളി​ച്ചാ​ടാ​ൻ മാ​ത്ര​മു​ള്ള​ത​ല്ല. അ​വ ന​മ്മു​ടെ ഭാ​വി​പേ​ട​ക​ങ്ങ​ളു​മാ​ക​ണം. ഒ​റ്റ​പ്പാ​ല​ത്തു വേ​രു​ക​ളു​ള്ള നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ​സ​ഞ്ചാ​രി ഡോ. ​അ​നി​ൽ മേ​നോ​ൻ ബ​ഹി​രാ​കാ​ശ​ത്തും ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലു​മെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​യി​രി​ക്കു​ന്നു. എ​ത്ര അ​ഭി​മാ​ന​ക​ര​മാ​യ മു​ഹൂ​ർ​ത്ത​മാ​ണി​ത്. പ​ക്ഷേ, അ​തൊ​രു സാ​ങ്കേ​തി​ക​ത്വ​മാ​ണെ​ന്ന തി​രി​ച്ച​റി​വ് ന​മ്മു​ടെ കു​തി​പ്പി​നു​ള്ള ഇ​ന്ധ​ന​മാ​ക​ണം. അ​താ​യ​ത്, അ​മേ​രി​ക്ക ന​ൽ​കി​യ​തു​പോ​ലെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​വും പ​രി​ശീ​ല​ന​വും അ​വ​സ​ര​ങ്ങ​ളും ന​ൽ​കി​യാ​ൽ മ​ല​യാ​ളി​ക്കും ഇ​തൊ​ക്കെ സാ​ധ്യ​മാ​ണെ​ന്ന​താ​ണ് ച​രി​ത്ര​പാ​ഠം. സ​ർ​ക്കാ​രി​ന് അ​തി​ന്‍റെ ന​യ​ങ്ങ​ളും മു​ൻ​ഗ​ണ​ന​ക​ളും മാ​റ്റാ​നു​ള്ള അ​വ​സ​രം​കൂ​ടി​യാ​ണി​ത്. പ്ര​ത്യേ​കി​ച്ചും, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ന​മ്മു​ടെ വി​ദ്യാ​ർ​ഥി​ക​ൾ നാ​ടു​വി​ട്ടു​കൊ​ണ്ടി​രി​ക്കെ.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.25നാ​ണ് അ​നി​ൽ മേ​നോ​ൻ ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ലെ​ത്തി​യ​ത്. റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി റോ​സ്കോ​സ്മോ​സി​ന്‍റെ ‘സോ​യൂ​സ് എം​എ​സ്-29’ പേ​ട​ക​ത്തി​ൽ റ​ഷ്യ​ൻ സ​ഞ്ചാ​രി​ക​ളാ​യ പ്യോ​ട്ട​ർ ദു​ബ്രോ​വ്, അ​ന്ന കി​കി​ന എ​ന്നി​വ​ർ​ക്കൊ​പ്പം ക​സാ​ക്കി​സ്ഥാ​നി​ലെ ബൈ​ക്ക​നൂ​ർ കോ​സ്മോ​ഡ്രോ​മി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് അ​ഞ്ചു മ​ണി​ക്കൂ​റി​ന​കം! ഏ​ക​ദേ​ശം മൂ​ന്നു മ​ണി​ക്കൂ​ർ​കൊ​ണ്ട് സോ​യൂ​സ് ബ​ഹി​രാ​കാ​ശ നി​ല​യ​വു​മാ​യി ബ​ന്ധ​പ്പി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ നാ​സ​യു​ടെ​യും യൂ​റോ​പ്യ​ൻ സ്പേ​സ് ഏ​ജ​ൻ​സി​യു​ടെ​യും റ​ഷ്യ​യു​ടെ​യും ഉ​ൾ​പ്പെ​ടെ 10 പേ​ർ നി​ല​യ​ത്തി​ലു​ണ്ട്.

എ​ട്ടു മാ​സ​ത്തി​നു​ശേ​ഷം 2027 ഏ​പ്രി​ലി​ൽ സോ​യൂ​സി​ൽ​ത​ന്നെ അ​നി​ൽ ഭൂ​മി​യി​ലേ​ക്കു മ​ട​ങ്ങും. ദീ​ര്‍​ഘ​കാ​ല ബ​ഹി​രാ​കാ​ശ യാ​ത്ര​ക​ളും വാ​സ​വും മ​നു​ഷ്യ​രി​ല്‍ ഉ​ണ്ടാ​ക്കു​ന്ന വ്യ​തി​യാ​ന​ങ്ങ​ൾ, മൈ​ക്രോ ഗ്രാ​വി​റ്റി​യി​ലെ ര​ക്ത​യോ​ട്ടം, നാ​ഡീ​വ്യൂ​ഹ​ങ്ങ​ളു​ടെ ഘ​ട​ന, ര​ക്ത​ത്തി​ലെ ഘ​ട​ക​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍, ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ കു​ടി​വെ​ള്ള സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഐ​വി ഫ്ലൂ​യി​ഡു​ക​ള്‍ നി​ര്‍​മി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ, ഓ​ഗ്‌​മെ​ന്‍റ​ഡ് റി​യാ​ലി​റ്റി​യും ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സും ഉ​പ​യോ​ഗി​ച്ചു​ള്ള അ​ള്‍​ട്രാ​സൗ​ണ്ട് പ​രി​ശോ​ധ​ന​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ ഡോ. ​അ​നി​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തും.

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി ശ​ങ്ക​ര​ൻ മേ​നോ​ന്‍റെ​യും (കെ.​പി.​എ​സ്. മേ​നോ​ൻ) യു​ക്രെ​യ്ൻ വം​ശ​ജ ലി​സ സാ​മോ​ലെ​ങ്കോ​യു​ടെ​യും മ​ക​നാ​യി അ​മേ​രി​ക്ക​യി​ലെ മി​നി​യാ​പൊ​ലി​സി​ലാ​ണ് അ​നി​ൽ ജ​നി​ച്ച​ത്. നാ​ൽ​പ്പ​ത്തി​യൊ​ന്പ​തു​കാ​ര​നാ​യ അ​ദ്ദേ​ഹം ഡോ​ക്‌​ട​റും മു​ന്‍ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ്. മു​ന്പ് ബ​ഹി​രാ​കാ​ശ​യാ​ത്ര ന​ട​ത്തി​യി​ട്ടു​ള്ള ഭാ​ര്യ അ​ന്ന നാ​സ​യു​ടെ ഇ​രു​പ​ത്തി​നാ​ലാം അ​സ്ട്ര​നോ​ട്ട് ഗ്രൂ​പ്പി​ലു​ണ്ട്. ജ​യിം​സ്, ഗ്രേ​സ് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. ഈ ​വേ​രു​ക​ൾ മാ​ത്ര​മാ​ണ് ന​മ്മു​ടെ അ​ഭി​മാ​ന​ഹേ​തു. പ​ക്ഷേ, ഈ ​ആ​വേ​ശ​ത്തി​ൽ ബ​ഹി​രാ​കാ​ശ​ത്തേ​ക്കു നോ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കൊ​ടു​ക്കാ​ൻ ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് എ​ന്തു​ണ്ട് എ​ന്ന ചോ​ദ്യ​ത്തി​ൽ​നി​ന്നു തു​ട​ങ്ങ​ണം ഭാ​വി​യി​ലേ​ക്കു​ള്ള യാ​ത്ര. പ​ള്ളി​ക്കൂ​ട​ങ്ങ​ൾ മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വ​രെ അ​ഴി​ച്ചു​പ​ണി​യേ​ണ്ടി​യി​രി​ക്കു​ന്നു.

ഇ​ന്ന​ത്തെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള കോ​ഴ്സു​ക​ളു​ണ്ടോ? പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ങ്ങ​ളേ​ക്കാ​ൾ സി​ദ്ധാ​ന്ത​ങ്ങ​ളു​ടെ മ​നഃ​പാ​ഠ വ്യാ​യാ​മ​ങ്ങ​ളാ​ണോ ന​മ്മെ ത​ള​ർ​ത്തു​ന്ന​ത്? എ​ല്ലാ ന​വീ​ക​ര​ണ​ങ്ങ​ളെ​യും പി​ന്നോ​ട്ട​ടി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ കെ​ട്ടു​പാ​ടു​ക​ളി​ൽ​നി​ന്ന് സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​യും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ആ​കെ​ത്ത​ന്നെ​യും മോ​ചി​പ്പി​ക്കാ​ൻ എ​ത്ര​കാ​ലം വേ​ണ്ടി​വ​രും? നാ​ടു​വി​ട്ടു​പോ​കാ​തി​രി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന എ​ന്തു നി​ല​വാ​ര​മാ​ണ് ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള​ത്? അ​നി​ൽ മേ​നോ​ന്‍റെ ഒ​റ്റ​പ്പാ​ല​ത്തെ വേ​രു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യ​ല്ല, ഉ​യ​ര​ങ്ങ​ളി​ലേ​ക്കു കു​തി​ക്കാ​ൻ ഈ ​മ​ണ്ണി​ൽ വേ​രി​റ​ക്കു​ക​യാ​ണു വേ​ണ്ട​ത്. എ​ങ്കി​ൽ ഇ​വി​ടെ പ​ഠി​ച്ചു പ​രി​ശീ​ലി​ച്ച​വ​രും ഒ​രി​ക്ക​ൽ ബ​ഹി​രാ​കാ​ശ​ത്തെ​ത്തും. ലോ​ക​ക​പ്പി​ൽ ക​ളി​ക്കും. ഒ​ളി​ന്പി​ക്സി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​കും.

തീ​ർ​ന്നി​ല്ല; ഒ​രു ബ​ഹി​രാ​കാ​ശ​യാ​ത്ര അ​തി​ന്‍റെ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​പ്പം, പ്ര​പ​ഞ്ച​ത്തി​ന്‍റെ ആ​രം​ഭം മു​ത​ലു​ള്ള യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​യും കാ​ണി​ച്ചു​ത​രു​ന്നു​ണ്ട്. അ​നി​ൽ മേ​നോ​ൻ ഇ​പ്പോ​ഴു​ള്ള ബ​ഹി​രാ​കാ​ശ​പേ​ട​കം​പോ​ലെ, ഈ ​പ്ര​പ​ഞ്ച​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്ന ഭൂ​മി​യെ​ന്ന മ​റ്റൊ​രു പേ​ട​ക​ത്തി​ലെ യാ​ത്ര​ക്കാ​രോ ഗ​വേ​ഷ​ക​രോ ആ​ണ് നാ​മൊ​ക്കെ. അ​ദ്യ​ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി യൂ​റി ഗ​ഗാ​റി​ൽ ഭൂ​മി​യെ നോ​ക്കി പ​റ​ഞ്ഞു: “ഞാ​ൻ ഭൂ​മി​യെ കാ​ണു​ന്നു, അ​തി​മ​നോ​ഹ​രം”. പ​ക്ഷേ, അ​തു ബ​ഹി​രാ​കാ​ശ​ത്തു​നി​ന്നു നോ​ക്കു​ന്പോ​ൾ. ഭൂ​മി​യി​ലി​റ​ങ്ങി​യാ​ലോ രാ​ഷ്‌​ട്ര​ങ്ങ​ൾ ത​മ്മി​ൽ, സം​സ്ഥാ​ന​ങ്ങ​ൾ ത​മ്മി​ൽ, കു​ടും​ബ​ങ്ങ​ൾ ത​മ്മി​ൽ, സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ൽ യു​ദ്ധം. അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ൽ പോ​യി​വ​രു​ന്ന താ​ത്കാ​ലി​ക ഗ​വേ​ഷ​ക​രെ​പ്പോ​ലെ ഒ​രു​മ​യോ​ടെ നേ​ട്ട​ങ്ങ​ൾ കൊ​യ്യേ​ണ്ട​വ​രെ ചി​ല​ർ മ​ത​ത്തി​ന്‍റെ​യും വം​ശ​ത്തി​ന്‍റെ​യും സ​ന്പ​ത്തി​ന്‍റെ​യും അ​ധി​കാ​ര​ത്തി​ന്‍റെ​യും പേ​രി​ൽ യു​ദ്ധ​ത്തി​നി​റ​ക്കു​ന്നു.

“വി​ശാ​ല​മാ​യ പ്ര​പ​ഞ്ച​മെ​ന്ന അ​ര​ങ്ങി​ൽ ഭൂ​മി വ​ള​രെ ചെ​റി​യൊ​രു വേ​ദി​യാ​ണ്... ഒ​രു ബി​ന്ദു​വി​ന്‍റെ അം​ശ​മാ​ത്ര​മാ​യ ഒ​രി​ട​ത്തി​ന്‍റെ ക്ഷ​ണി​ക​മാ​യ അ​ധി​പ​രാ​കാ​ൻ​വേ​ണ്ടി, പെ​രു​മ​യും വി​ജ​യ​വും തേ​ടി ആ ​സേ​നാ​നാ​യ​ക​ന്മാ​രും ച​ക്ര​വ​ർ​ത്തി​മാ​രും ഒ​ഴു​ക്കി​യ ര​ക്ത​ന​ദി​ക​ളെ​ക്കു​റി​ച്ച് ഒ​ന്നാ​ലോ​ചി​ച്ചു​നോ​ക്കൂ”- അ​മേ​രി​ക്ക​ൻ ജ്യോ​തി ശാ​സ്ത്ര​ജ്ഞ​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കാ​ൾ സാ​ഗ​ൻ. മ​നു​ഷ്യ​വം​ശ​ത്തി​ന്‍റെ ക​ഴു​ത്തി​ൽ തൂ​ങ്ങി ഇ​പ്പോ​ഴും ചി​ല​ർ ഇ​വി​ടെ ഒ​ഴു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ചോ​ര​പ്പു​ഴ​ക​ളെ​ക്കു​റി​ച്ചു​കൂ​ടി ചി​ന്തി​ക്കൂ; ഭൂ​മി​യെ​ന്ന ബ​ഹി​രാ​കാ​ശ​യാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രേ. ഒ​റ്റ​പ്പാ​ല​ത്തൊ​തു​ങ്ങ​രു​ത് ഡോ. ​അ​നി​ൽ മേ​നോ​ന്‍റെ വി​ജ​യ​ഗാ​ഥ​യു​ടെ വി​ദൂ​ര- ദീ​ർ​ഘ വീ​ക്ഷ​ണ​ങ്ങ​ൾ.

Latest News

Corehub Up